Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതാണ് കളിയിൽ കാർത്തിക് വരുത്തിയ പിഴവ്: എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ

അതാണ് കളിയിൽ കാർത്തിക് വരുത്തിയ പിഴവ്: എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ
, ഞായര്‍, 4 ഒക്‌ടോബര്‍ 2020 (15:23 IST)
ഡല്‍ഹി: ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ ദിനേശ് കാർത്തിയ്ക്കിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കാർത്തിന്റെ നായകത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി. കാര്‍ത്തിക്കിനെ മാറ്റി മോര്‍ഗനെ നായകനാക്കണം എന്ന വാദം ശക്തമാണ്. അതിനിടെ മത്സരത്തിൽ നായകൻ എന്ന നിലയിൽ കാർത്തിക് വരുത്തിയ പിഴവുകൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൗതം ഗംഭീർ
 
ടീമിൽ ബാറ്റിങ് ബോളിങ് ഓർഡറുകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഗംഭീർ പറയുന്നുണ്ട്. 19 ആമത്തെ ഓവർ വരുൺ ചക്രവർത്തിയ്ക്ക് നൽകിയതാണ് കാർത്തിയ്ക് ചെയ്ത ഏറ്റവും വലിയ പിഴവായി സംഭീർ ചൂണ്ടിക്കാട്ടുന്നത്. ടീമിലെ തന്നെ ഏറ്റവും മികച്ച ബോളർമാരാണ് 18,19,20 ഓവറുകൾ എറിയേണ്ടത്. എന്നാൽ അതല്ല സംഭവിച്ചത്. പാറ്റ് കമിൻസ് ഉണ്ട്. ഇനി സ്പിന്നറെയാണ് വേണ്ടത് എങ്കിൽ സുനില്‍ നരെയ്നും, ശിവം മവിയുമുണ്ട്. എന്നാൽ 19 ആം ഓവർ യുവ ബോളറെകൊണ്ട് ചെയ്യിയ്ക്കാം എന്ന് കരുതരുത്. 
 
വരുൺ ചക്രവർത്തിയും റസലും. ആദ്യ ഓവറുകള്‍ നന്നായി എറിഞ്ഞു. എന്നാല്‍ 19ആം ഓവര്‍ നിങ്ങളുടെ യുവ സ്പിന്നര്‍ എറിയണം എന്ന് പ്രതീക്ഷിക്കരുത്, അതും ഷാര്‍ജയില്‍, കണക്കുകൂട്ടലുകൾ പിഴച്ചതാകണം അത്. അതിനൊപ്പം തന്നെ ഓപ്പണിങ്ങില്‍ സുനില്‍ നരെയ്‌നിന് പകരം രാഹുല്‍ ത്രിപദി എത്തണം. നരെയ്ന്‍ എട്ടാം സ്ഥാനത്തേക്ക് മാറുകയും വേണം. മോര്‍ഗന്‍ നാലാമതും, റസല്‍ അഞ്ചാമതും, കാര്‍ത്തിക് ആറാമതും ബാറ്റ് ചെയ്യണം എന്നും ഗംഭീര്‍ നിർദേശിയ്ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2020: സഞ്‌ജു വീണു, ദേവ്‌ദത്ത് തലയുയര്‍ത്തി; ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം !